ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം. രാജ്യസഭയില്‍ ശൂന്യവേളയില്‍ പ്രതിപക്ഷ ബഹളം തുടര്‍ന്നപ്പോള്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന പി.ജെ കുര്യാന്‍ അറിയിച്ചു. നിയമഭേദഗതി ഓര്‍ഡിനന്‍സ് അടക്കമുള്ള ആറ് ഓര്‍ഡിനന്‍സുകള്‍ സഭയില്‍ വെച്ചത് ഉന്നയിച്ച് ഓര്‍ഡിനന്‍സ് രാജ് ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് നിഷേധിച്ച ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സര്‍ക്കാര്‍ പാര്‍ലമെന്റിനെ മറികടന്നിട്ടില്ലെന്ന് വ്യക്തമാക്കി. ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെ പാര്‍ലമെന്റിനുസമീപം ജന്തര്‍മന്ദറില്‍ നടത്തുന്ന ധര്‍ണ്ണ രണ്ടാം ദിവസത്തിലേക്ക് കടന്നു. […]
The post ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം appeared first on DC Books.