വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. പദ്ധതിയുടെ നിര്‍മാണവും നടത്തിപ്പും ഏറ്റെടുക്കാന്‍ ടെണ്ടര്‍ കാലാവധിക്കുള്ളില്‍ കമ്പനികളൊന്നും മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് നടപടി. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമെങ്കില്‍ റീ ടെണ്ടര്‍ നടത്തുമെന്നും മന്ത്രി കെ.ബാബുപറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് തീരുമാനം. പദ്ധതി സംബന്ധിച്ച് കമ്പനികള്‍ക്കുള്ള ആശങ്കകള്‍ നിയമപരമായും സുതാര്യമായും പരിഹരിക്കും. കമ്പനി മാനേജുമെന്റിലെ ഉന്നതരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമെന്നും കെ.ബാബു പറഞ്ഞു. കബോട്ടാഷ് നിയമത്തില്‍ ഇളവ് വരുത്തുന്നത് അടക്കമുള്ള വിഷയങ്ങളില്‍ […]
The post വിഴിഞ്ഞം തുറമുഖം: ടെണ്ടര്‍ കാലാവധി നീട്ടി appeared first on DC Books.