മലയാള സിനിമയുടെ കുലപതികളില്‍ ഒരാളായ എ.വിന്‍സെന്റ് (87) അന്തരിച്ചു. ചെന്നൈയിലായിരുന്നു പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ അദ്ദേഹത്തിന്റെ അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി 44 വര്‍ഷം സിനിമയില്‍ സജീവമായിരുന്നു ജെ.സി.ദാനിയേല്‍ പുരസ്‌കാര ജേതാവു കൂടിയായ അദ്ദേഹം. നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് കേട്ടറിവ് പോലുമില്ലാതിരുന്ന കാലത്ത് ക്യാമറ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ക്യാമറാമാനായി വിന്‍സെന്റ് എന്നും അറിയപ്പെടും. സംവിധായകനെന്ന നിലയില്‍ മികച്ച സാഹിത്യകൃതികള്‍ വെള്ളിത്തിരയിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് സിനിമയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നവരില്‍ ഏറ്റവും പ്രമുഖനായിരുന്നു വിന്‍സെന്റ്. 1928 ജൂണ്‍ […]
The post എ.വിന്‍സെന്റ് അന്തരിച്ചു appeared first on DC Books.