ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മദര്‍ തെരേസയെക്കുറിച്ച് നടത്തിയ പ്രസ്താവന ഇന്ത്യയിലെ മതനിരപേക്ഷതയ്ക്ക് എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകത്തിന്റെയും രാജ്യത്തിന്റെയും ആദരവ് ഏറ്റുവാങ്ങിയ വ്യക്തിയാണ് മദര്‍ തെരേസ. അവരുടെ ജീവിതം ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു മാതൃകയാണെന്നും കൊടിയേരി പറഞ്ഞു. ഭാഗവത്തിന്റെ പ്രസ്താവന അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഘര്‍ വാപസിക്കു ന്യായീകരണം കണ്ടെത്താനാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് പറഞ്ഞ കൊടിയേരി ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്നും ആവശ്യപ്പെട്ടു. ഗുജറാത്ത് വംശഹത്യയുടെ സമയത്ത് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന […]
The post ഭാഗവതിന്റെ പ്രസ്താവന മതനിരപേക്ഷതയ്ക്ക് എതിരെന്ന് കോടിയേരി appeared first on DC Books.