നവോത്ഥാന എഴുത്തുകാരില്‍ വിപ്ലവകാരി എന്നറിയപ്പെടുന്ന പി.കേശവദേവിന്റെ ആത്മകഥ എതിര്‍പ്പ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. വീട്ടുകാരോടും നാട്ടുകാരോടും പാരമ്പര്യത്തോടും പ്രസ്ഥാനങ്ങളോടും അനീതികളോടും എന്നും പടവെട്ടി മുന്നേറിയ ഒരെഴുത്തുകാരന്‍ സ്വന്തം ജീവിതകഥ പച്ചയായി പകര്‍ത്തുകയാണ് ഈ പുസ്തകത്തില്‍. ജീവിതത്തിന്റെ എല്ലാ അസമത്വങ്ങളും വിപ്ലവംമൂലം തുടച്ചുമാറ്റി സമത്വത്തിലും സ്വാതന്ത്രത്തിലും അധിഷ്ഠിതമായ ഒരു അനുഭവമണ്ഡലം സൃഷ്ടിക്കുകയായിരുന്നു കേശവദേവിന്റെ ലക്ഷ്യം. സ്വന്തം തലമുറയില്‍ അത്രമാത്രം സാമൂഹികപ്രതിബദ്ധത പുലര്‍ത്തിയിരുന്ന എഴുത്തുകാര്‍ ഏറെയില്ല. അതിന്റെ എല്ലാതരത്തിലുള്ള തീക്ഷ്ണതയും ഈ ആത്മകഥയെ ഉജ്വലമാക്കുന്നു. എതിര്‍പ്പിന്റെ ആമുഖ പ്രസ്താവനയായി […]
The post എതിര്‍പ്പ്: പി.കേശവദേവിന്റെ ആത്മകഥ appeared first on DC Books.