പാചകവാതക സബ്‌സിഡി തുക ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന മാതൃകയില്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നത് ബാങ്ക് അക്കൗണ്ട് വഴി മാത്രമാക്കിയേക്കും. ആനുകൂല്യങ്ങളെല്ലാം ഏപ്രില്‍ മുതല്‍ ബാങ്ക് അക്കൗണ്ട് മുഖേന മാത്രമായി പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് ധനകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പെന്‍ഷനും, സ്‌കോളര്‍ഷിപ്പ് തുകയും ഉള്‍പ്പടെ 35 സേവനങ്ങളാണ് നിലവില്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നത്. ഭക്ഷ്യസബ്‌സിഡി തുക, ദേശീയ തൊഴിലുറപ്പ് പദ്ധതി വേതനം എന്നിങ്ങനെ എല്ലാം ഇനി ബാങ്ക് മുഖേനെയാകും. ഭക്ഷ്യമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. […]
The post കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഏപ്രില്‍ മുതല്‍ ബാങ്ക് മുഖേന appeared first on DC Books.