വാഹനങ്ങളോട് ഇഷ്ടം കൂടുന്ന ഒരുപാടു പേര്‍ നമുക്കിടയിലുണ്ട്. സൈക്കിളിനോട് ഗൃഹാതുരമായ അടുപ്പം സൂക്ഷിക്കുന്നവരും ധാരാളം അത്തരത്തിലുള്ള ഒരു കഥാപാത്രമായാണ് ദിലീപ് ഇവന്‍ മര്യാദരാമനില്‍ എത്തുന്നത്. അദ്ദേഹം ഇടയ്ക്കിടയ്ക്ക് സൈക്കിളിനോട് സംസാരിക്കും. സൈക്കിള്‍ തിരിച്ചും മറുപടി പറയും. സൈക്കിളിനുവേണ്ടി സിനിമയില്‍ ഡബ്ബ് ചെയ്തിരിക്കുന്നതാകട്ടെ നമ്മുടെ സ്വന്തം സുരാജ് വെഞ്ഞാറമൂടും. തിരുവനന്തപുരം സ്വദേശിയായ സൈക്കിളാണ് സിനിമയിലെ കഥാപാത്രം. അതുകൊണ്ടുതന്നെ സൈക്കിളിന്റെ സ്വരത്തില്‍ ഒരു തിരോന്തരം സ്ലാങ് വേണമെന്ന് അണിയറ പ്രവര്‍ത്തകര്‍ക്കു തോന്നിയതിനാലാണ് സുരാജിന് ഈ അവസരം ലഭിച്ചത്.
The post ദിലീപിന്റെ സൈക്കിളിന്റെ ശബ്ദമായി സുരാജ് appeared first on DC Books.