തപോവനസ്വാമികളുടെ ഹിമഗിരിവിഹാരം മുതല്‍ സ്വാമി പ്രണവാനന്ദയുടെയും പോള്‍ ബ്രണ്ടന്റെയും ഗ്രന്ഥങ്ങള്‍ അടക്കം ഓരോ കാലത്തും ഹിമാലയ യാത്രാവിവരണങ്ങളും അുഭവകഥനങ്ങളും ഒക്കെ പുസ്തകപ്രേമികളുടെ ഇഷ്ടവിഭവങ്ങള്‍ക്കിടയില്‍ സ്ഥാനം നേടിയവയാണ്. യാത്രാസൗകര്യങ്ങളും ആശയവിനിമയോപാധികളും ഇത്രയധികം ആധുനികവത്കരിച്ച ഇക്കാലത്തും പ്രകൃതിയോടേറ്റവുമിണങ്ങി, ആധുനികതകളുടെ അതിസ്പര്‍ശമില്ലാതെ, അനിശ്ചിതത്വങ്ങളുടെ മടിയില്‍ നടത്തപ്പെടുന്നവയാണ് ഹിമാലയത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍. അവയില്‍ ഒട്ടേറെക്കാരണങ്ങളാല്‍ പ്രാധാന്യമര്‍ഹിക്കുന്നതും പ്രചാരമേറിയതുമാണ് കൈലാസ-മനസസരോവര്‍ യാത്ര. അതില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കു മാത്രം അനുവദിക്കപ്പെട്ടതാണ് പരമ്പരാഗത തീര്‍ത്ഥാടനപാതയില്‍ക്കൂടിയുള്ള മൂന്നാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന അത്യപൂര്‍വ്വമായ യാത്രാനുഭവം. കാണാക്കാഴ്ചകളുടെ അസാധാരണ ഭൂപ്രകൃതിയും കാലാവസ്ഥയും മറ്റെങ്ങും […]
The post ശിവശൈലദര്‍ശനം എന്ന അപൂര്‍വ്വാനുഭവം appeared first on DC Books.