എയിംസില്‍ പ്രതീക്ഷ അര്‍പ്പിച്ച കേരളത്തിന് നിരാശ നല്‍കിക്കൊണ്ട് കേന്ദ്ര ബജറ്റ്. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിനെ ( നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടത് മാത്രമാണ് കേരളത്തിന്റെ ആശ്വാസം. കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തയാറാണെന്നും സ്ഥലം നിശ്ചയിച്ച് അറിയിക്കാനും കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കേരളം നാല് സ്ഥലങ്ങള്‍ നിശ്ചയിക്കുകയും കേന്ദ്രസംഘം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. പക്ഷേ ബജറ്റില്‍ എയിംസ് പ്രഖ്യാപനം വന്നപ്പോള്‍ കേരളത്തെ ഒഴിവാക്കി.
The post കേരളത്തിന് എയിംസ് ഇല്ല: നിഷ് സര്‍വകലാശാലയാക്കും appeared first on DC Books.