പുസ്തകങ്ങളോട് എന്നും ഇഷ്ടം കൂടാന്‍ തല്പരരായ തലസ്ഥാന നിവാസികള്‍ക്ക് ആഹ്ലാദം പകര്‍ന്നുകൊണ്ട് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പുസ്തകചന്ത. മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന പുസ്തകചന്തയില്‍ വായനക്കാരെ ആകര്‍ഷിക്കുന്ന പുസ്തക പ്രകാശന ചടങ്ങുകളും ഉണ്ടാകും. മാര്‍ച്ച് ഒന്നിന് വൈകിട്ട് അഞ്ചരയ്ക്ക് പ്രശസ്ത കവയിത്രി സുഗതകുമാരി പുസ്തകചന്ത ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം സൂര്യന്റെ മരണം ചടങ്ങില്‍ പ്രകാശിപ്പിക്കും. പി.സോമന് പുസ്തകം നല്‍കിക്കൊണ്ട് സുഗതകുമാരിയാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്. തുടര്‍ന്ന് പ്രഭാവര്‍മ്മ പുസ്തകാവതരണം നടത്തും. മാര്‍ച്ച് […]
The post തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പുസ്തകചന്ത appeared first on DC Books.