ഫ്രഞ്ച് വിപ്ലവത്തിലും അതിന്റെ രക്തരൂഷിതമായ പരിണതികളിലും സര്‍വാധിപത്യത്തിലെത്തിയ കലാശത്തിലും റൂസോയ്ക്കു നേരിട്ടു പങ്കുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ദി സോഷ്യല്‍ കോണ്‍ട്രാക്റ്റ് എന്ന കൃതി വിപ്ലവകാരികളുടെ ആശയകേന്ദ്രമായിരുന്നു. സാമൂഹിക ഉടമ്പടി എന്ന പേരില്‍ ഈ പുസ്തകം മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്. മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു, എന്നാല്‍ എവിടെയും അവന്‍ ചങ്ങലകളിലാണ് എന്ന അര്‍ത്ഥഗംഭീരവും കാവ്യാത്മകവുമായ വാക്യത്തില്‍ ആരംഭിക്കുന്ന സാമൂഹിക ഉടമ്പടിയുടെ സ്വാധീനത തൊഴിലാളിവര്‍ഗത്തിനു മേല്‍ ആഴത്തിലാണുള്ളത്. ഭരണത്തിന്റെയും അധികാരത്തിന്റെയും പരമാധികാര ഘടകം ജനങ്ങളാണെന്നും ജനങ്ങളുടെ പൊതുഹിതമാണ് രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അടിസ്ഥാനവുമെന്ന റൂസോയുടെ […]
The post സാമൂഹിക ഉടമ്പടി: ജനാധിപത്യത്തിന്റെ ദൂത് appeared first on DC Books.