കശ്മീര്‍ തിരഞ്ഞെടുപ്പ് സുഗമമായി നടന്നതില്‍ പാക്കിസ്ഥാനെയും ഭീകരരെയും പ്രകീര്‍ത്തിച്ച കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പ്രസ്താവന തള്ളി കേന്ദ്രവും ബിജെപിയും. നന്ദി അര്‍ഹിക്കുന്നതു കശ്മീര്‍ ജനതയും സുരക്ഷാ സൈനികരും തിരഞ്ഞെടുപ്പു കമ്മിഷനുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ലേക്‌സഭയില്‍ പ്രതിപക്ഷം കനത്ത പ്രതിഷേധമുയര്‍ത്തിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുഫ്തി മുഹമ്മദ് സയീദിനെ തള്ളിപ്പറഞ്ഞത്. പ്രസ്താവനയുമായി സര്‍ക്കാരിനോ ബിജെപിക്കോ ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നല്‍കിയ വിശദീകരണം പ്രതിപക്ഷം അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ലോക്‌സഭ ബഹിഷ്‌കരിച്ചു. ബിജെപി പിന്തുണയോടെ, […]
The post പാകിസ്ഥാന് നന്ദി പറഞ്ഞ മുഫ്തിയുടെ പ്രസ്താവന തള്ളി കേന്ദ്രം appeared first on DC Books.