പിച്ച നടന്നു പഠിക്കുന്ന കുട്ടികളൊക്ക വീഴും. പറക്കാന്‍ പഠിക്കുന്ന പക്ഷിയും വീഴും. പക്ഷേ, വീണിടത്തുനിന്നും വീണ്ടും എഴുന്നേറ്റു ശ്രമം തുടരുമ്പോഴാണ് വിജയിക്കുക. ജീവിതത്തില്‍ പരാജയമുണ്ടാകുമ്പോള്‍ അതില്‍ വിഷമിക്കാതെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ പരാജയങ്ങളെയും തടസങ്ങളെയും, പോരായ്മകളെയും വിജയിക്കാവുള്ള പടവുകളാക്കി മാറ്റുക. എങ്കിലേ വിജയം വെട്ടിപ്പിടിക്കാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ സഹായകമാകുന്ന പുസ്തകമാണ് പ്രൊഫ. എസ് ശിവദാസിന്റെ വിജയതന്ത്രങ്ങള്‍. കുട്ടികളുടെ കഴിവുകളും ചിന്താശക്തിയും വളര്‍ത്താന്‍ സഹായിക്കുന്നവയാണ് വിജയതന്ത്രങ്ങളിലെ കഥകളും കുറിപ്പുകളും. അസാധ്യമെന്ന വാക്കിനെ അകറ്റി നിര്‍ത്താന്‍ കുട്ടികള്‍ പരിശീലിക്കുക. ജയത്തെയും […]
The post വിജയം വെട്ടിപ്പിടിക്കാനുള്ള മാര്‍ഗങ്ങള്‍ appeared first on DC Books.