“ഞാനീ പുസ്തകം പലതവണ പ്രയോഗിച്ചു. ലക്‌നോ, ഹൈദരാബാദ് സമൂഹങ്ങളില്‍നിന്നു വ്യത്യസ്തമായി വിലകൂടിയ ചേരുവകള്‍ ഇല്ലാത്ത, മിക്കവാറും തൊടികളില്‍നിന്നു കിട്ടുന്ന പച്ചക്കറികൊണ്ടുള്ള പാചകം. ഉരുട്ടുചമ്മന്തി ഗംഭീരം.” നമ്പൂതിരി പാചകം എന്ന പുസ്തകത്തെക്കുറിച്ച് എന്‍.എസ്. മാധവന്‍ പറഞ്ഞ വാക്കുകളാണിവ. പോയ വര്‍ഷത്തെ മികച്ച പത്തു പുസ്തകങ്ങളിലൊന്നായി എന്‍.എസ്. മാധവന്‍ തിരഞ്ഞെടുത്തത് നമ്പൂതിരി പാചകമാണ്. മലയാളസാഹിത്യചരിത്രത്തിലാദ്യമായി ഒരു പാചകപുസ്തകം പുസ്തകനിരൂപണങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു. കേരളത്തിലെ സവര്‍ണ്ണരെന്നു വിശേഷിപ്പിക്കപ്പെടുന്ന നമ്പൂതിരിസമുദായം പാചകത്തിലും കേമന്മാരായിരുന്നു. സാത്വികഭക്ഷണമായിരുന്നു അവര്‍ കൂടുതലും പിന്‍തുടര്‍ന്നിരുന്നത്. ഏറ്റവും ശുദ്ധമായതുമാത്രം അവര്‍ പാചകം […]
The post നിരൂപണങ്ങളില്‍ ഇടംപിടിച്ച പാചകപുസ്തകം appeared first on DC Books.