ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി ഇറക്കിയ സര്‍ക്കുലര്‍ നിയമ വിരുദ്ധമാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കോടതിയുടെ പരാമര്‍ശത്തോട് ശക്തമായി വിയോജിക്കുന്നതായി പറഞ്ഞ സുധീരന്‍ കെപിസിസിയുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നും പറഞ്ഞു. കോടതിയുടെ പരാമര്‍ശം അതിരുവിട്ടതാണ്. സ്വാഭാവിക നീതിയുടെ നിഷേധമാണിത്. കേസില്‍ കെപിസിസിയോ പ്രസിഡന്റോ കക്ഷിയല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. സമാന്തര ഭരണഘടനാ സംവിധാനമെന്ന പരാമര്‍ശത്തോടു വിയോജിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ അതിന്റെ സെക്രട്ടറിമാര്‍ക്കോ അല്ല പാര്‍ട്ടി മാര്‍ഗ നിര്‍ദേശങ്ങള്‍ […]
The post സര്‍ക്കുലര്‍ വിവാദം; ഹൈക്കോടതി പരാമര്‍ശം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് സുധീരന്‍ appeared first on DC Books.