പ്രസ്ഥാനത്രയം എന്നറിയപ്പെടുന്ന വ്യാസന്റെ വേദാന്തസൂത്രം, ഭഗവദ്ഗീത, ഉപനിഷത്തുകള്‍ എന്നിവയുള്‍പ്പടെ വിപുലവും പൗരാണികവുമായ ഗ്രന്ഥങ്ങളിലൂടെ ആദ്ധ്യാത്മികശാസ്ത്രത്തിലൂടെയും സത്യത്തെ തേടുകയും സത്യത്തിന്റെ യഥാര്‍ത്ഥമുഖം തിരിച്ചറിയാന്‍ ശ്രമിക്കുകയുമാണ് ഹിന്ദുധര്‍മ്മം. എന്നാല്‍ ഇക്കാലത്ത് ആധുനികതയുടെ വെള്ളിവെളിച്ചത്തില്‍ ഹിന്ദുധര്‍മ്മം ശരിയായി പ്രായോഗികമാക്കുന്നതെങ്ങിനെ? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ശ്രീ എം രചിച്ച ഹൃദയകമലത്തിലെ രത്‌നം – സനാതനധര്‍മ്മത്തിന്റെ ശാശ്വതമൂല്യങ്ങള്‍ എന്ന കൃതി.
↧