എഴുത്തിന്റെയും വായനയുടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും ഒരു തീക്ഷ്ണകാലം ഓര്‍ത്തെടുക്കുകയാണ് കെ. എസ്. രവികുമാര്‍. അതിന്റെ കേന്ദ്രസ്ഥാനത്ത് കടമ്മനിട്ടയുണ്ട്. അഥവാ ആരെക്കുറിച്ചും എന്തിനെക്കുറിച്ചും ഉള്ള ഓര്‍മ്മകളെല്ലാം കടമ്മനിട്ടയിലൂടെ കടന്നുപാകുന്നു. കടമ്മനിട്ടയുമായുള്ള നിസ്തുലമായ ആത്മബന്ധം രവികുമാറിന്റെ ജീവിതതാളമാകുന്നു. കടമ്മനിട്ടയുടെ ചരമദിനത്തില്‍ അനുസ്മരണത്തിനു വിളിച്ച സുഹൃത്തിനോടു പറഞ്ഞ വാക്കുകളില്‍ ആ ആത്മബന്ധത്തിന്റ ദൃഢത നമുക്കു ബോധ്യപ്പടും. ‘കടമ്മനിട്ട രാമകൃഷ്ണന്‍ എനിക്ക് ആണ്ടിലൊരിക്കല്‍ ഓര്‍ക്കാനുള്ള ഒരാളല്ല. അദ്ദേഹത്തിന്റെ കവിതാഭാഗങ്ങള്‍. അദ്ദേഹവുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഓര്‍മ്മകള്‍ എന്നിവ മനസ്സിലേക്കു കയറിവരാത്ത ദിവസങ്ങളില്ല.’ അതുകൊണ്ടുതന്നെ ഈ […]
The post കടമ്മനിട്ടക്കാലത്തെക്കുറിച്ച് കെ.എസ്.രവികുമാര്‍ appeared first on DC Books.