സൂര്യനെ തപസ്സുചെയ്ത് യുധിഷ്ഠിരന്‍ നേടിയ അക്ഷയപാത്രം വനവാസക്കാലം മുഴുവന്‍ പാണ്ഡവകുടുംബത്തിനും അതിഥികള്‍ക്കും ആഹാരം നല്‍കിപ്പോന്നു എന്നത് കഥ. അതുപോലെ മനുഷ്യമനസ്സിന് ആവശ്യമായ പോഷകാഹാരപ്പൊതി പാഥേയമായി ജീവിതയാത്രയിലങ്ങോളം നിത്യേന നല്‍കുന്ന പുസ്തകമാണ് 366 ജീവിതവിജയമന്ത്രങ്ങള്‍. പ്രൊഫ. എസ്.ശിവദാസിന്റെ ഏറ്റവും പുതിയപുസ്തകത്തെ ഇങ്ങനെ വിശേഷിപ്പിച്ചത് മറ്റാരുമല്ല, മലയാളത്തില മുതിര്‍ന്ന നിരൂപക എം.ലീലാവതി. കുട്ടികള്‍ക്കുവേണ്ടി ബാലസാഹിത്യ-ശാസ്ത്രരചനകള്‍ എഴുതിയ എസ്.ശിവദാസ് മുതിര്‍ന്ന കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി തയ്യാറാക്കിയ വേറിട്ട നടത്തമാണ് 366 ജീവിതവിജയമന്ത്രങ്ങള്‍. ഓരോ ദിവസത്തെയും സഹായിക്കുന്ന വിജയമന്ത്രങ്ങളാണ് ഈ പുസ്തകം. ദീര്‍ഘകാലത്തെ […]
The post ഓരോ ദിവസവും വിജയപ്രദമാക്കാന്‍ 366 മന്ത്രങ്ങള്‍ appeared first on DC Books.