ഒരിടവേളക്ക് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ലോഹം. തെന്നിന്ത്യന്‍ നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറിമിയ ആണ് നായിക. ആക്ഷന്‍ ത്രില്ലറായ ലോഹം രഞ്ജിത്ത് – മോഹന്‍ലാല്‍ ചിത്രങ്ങളുടെ പതിവ് ശൈലിയിലാകും അണിയിച്ചൊരുക്കുക. കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്താണ് സിനിമയുടെ ഇതിവൃത്തം. കോഴിക്കോടും പരിസരപ്രദേശങ്ങളിലും കൊച്ചിയിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ദുബൈയിലും ചിത്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രമുഖ ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് ലോഹത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാതാവ്.
The post രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ‘ലോഹം’ ഒരുങ്ങുന്നു appeared first on DC Books.