പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എബ്രഹാം മാത്യുവിന്റെ കഥകളുടെ സമാഹാരമാണ് ഇന്ദ്രിയനഗരം. ‘കൃഷിക്കാരന്‍’, ‘മഞ്ഞനിറമുള്ള കുതിര’, ‘പശുവും കിടാവും’, ‘ഒരു കാനനപാത’ തുടങ്ങി പതിനൊന്ന് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ആധുനിക ജീവിതാവസ്ഥകളോടുള്ള പ്രതികരണം എന്നനിലയില്‍ ആനുകാലികപ്രസക്തിയുള്ള വിഷയങ്ങളാണ് എന്നതാണ് ഈ കഥകളെ വേറിട്ടുനിര്‍ത്തുന്നത്. ‘ഇന്ദ്രിയനഗരം’ എന്ന കഥയില്‍ ഇനി വരാന്‍പോകുന്ന ഒരു കാലത്തിലെ സംഭവവികാസങ്ങളാണ് കഥാകാരന്‍ പറയുന്നത്. ആ കാലത്തില്‍ ജീവിക്കുന്നവര്‍ക്കുള്ള ഒരു പ്രത്യേകത മുപ്പതാം വയസ്സിലെത്തുമ്പോള്‍ത്തന്നെ അവരെ വാര്‍ദ്ധക്യം ബാധിക്കുന്നു എന്നതാണ്. കഥയിലെ പ്രധാന കഥാപാത്രമായ അമ്മയ്ക്കും […]
The post ഇന്ദ്രിയനഗരത്തിലെ അനുഭവങ്ങള്‍ appeared first on DC Books.