മലയാളത്തിന് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ശങ്കര്‍ മഹാദേവന്റെ മകന്‍ സിദ്ധാര്‍ഥ് മഹാദേവന്‍ മലയാളത്തില്‍ പാടുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നതും അവ ആലപിക്കുന്നതും സിദ്ധാര്‍ഥാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്. ദീപക് ദേവായിരിക്കും ബാക്കി ഗാനങ്ങള്‍ക്ക് സംഗീതം പകരുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നിര്‍മ്മാതാവ് ശങ്കര്‍ദാസിനോട് കഥ പറയുന്ന അംബുജാക്ഷനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. വര്‍ഷങ്ങള്‍ നീണ്ട […]
The post ശങ്കര്‍ മഹാദേവന്റെ മകന്‍ സിദ്ധാര്‍ഥ് മലയാളത്തില്‍ പാടുന്നു appeared first on DC Books.