“സര്‍ക്കസ്സുകാരന്‍” അങ്ങനെ പറയുന്നതിലും പറഞ്ഞുകേള്‍ക്കുന്നതിലും അഭിമാനമുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ സര്‍ക്കസ്സുകാരനായിത്തന്നെ ജീവിക്കണമെന്നാണ് മോഹം. ജനിക്കുന്നത് ഇന്ത്യാമഹാരാജ്യത്ത് ആകരുതേ എന്ന പ്രാര്‍ത്ഥനയും’. ഇങ്ങന പറയുന്നത് മറ്റാരുമല്ല. സര്‍ക്കസ്സിന്റെ ആത്മാവെന്നു വിശേഷിപ്പിക്കാവുന്ന ശ്രീധരന്‍ ചമ്പാട്. അദ്ദേഹത്തിന്റെ ആത്മകഥയാണ് തമ്പ് പറഞ്ഞ ജീവിതം. എണ്ണമറ്റ കലാകാരന്മാരുടെ കണ്ണീരും കിനാവും നിറഞ്ഞ വ്യത്യസ്തലോകമാണ് സര്‍ക്കസ്സ്. മഹത്തായ ഒരു ചരിത്രപാരമ്പര്യം സര്‍ക്കസ്സിനുണ്ട്. കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറുടെ ശിഷ്യപരമ്പര സര്‍ക്കസ്സിന്റെ തലശ്ശേരിപ്പെരുമയെ ലോകംമുഴുവനുമെത്തിച്ചു. വിശ്വപ്രസിദ്ധരായ ഭരണാധികാരികളും രാഷ്ട്രതന്ത്രജ്ഞന്മാരും കലാപ്രതിഭകളും സര്‍ക്കസ്സിനെ ഒരുകാലത്ത് നെഞ്ചിലേറ്റി. കാലഗതിയില്‍ എല്ലാം […]
The post ഒരു സര്‍ക്കസ്സുകാരന്റെ ജീവിതകഥ appeared first on DC Books.