കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലും ഓഫിസിലുമെത്തി ഡല്‍ഹി പോലീസിന്റെ വിവരശേഖരണം. രാഹുല്‍ ഗാന്ധിയുടെ കണ്ണിന്റെയും മുടിയുടെയും നിറം തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട പോലീസ് സുരക്ഷാ നടപടിയുടെ ഭാഗമാണിതെന്ന് അറിയിച്ചു. കൂടുതല്‍ പ്രതികരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. പോലീസ് നടപടിയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. ഇക്കാര്യത്തിലുള്ള പ്രതിഷേധം ഡല്‍ഹി പോലീസ് കമ്മിഷണറെ അറിയിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
The post ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വിവരങ്ങള്‍ ശേഖരിച്ചു appeared first on DC Books.