ദാമ്പത്യം തകര്‍ന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ അവരവരുടേതായ ആന്തരലോകങ്ങളുണ്ടാകുമ്പോള്‍ വീട് എന്ന സ്വകാര്യ ലോകം നഷ്ടമാകുന്നത് മക്കള്‍ക്കാണ്. ധനവും പ്രശസ്തിയും സൗന്ദര്യവും സംഗീതവുമൊക്കെയുണ്ടായിട്ടും ശിഥിലമായ ഊര്‍മ്മിള – ഖാന്‍ ദമ്പതിമാരുടെ ജീവിതത്തില്‍നിന്ന് മകളായ ദുര്‍ഗ്ഗ പുറത്താകുന്നു. ഈ ഒറ്റപ്പെടലിനെ മറികടക്കാന്‍ അവള്‍ പ്രേമത്തെ അഭയം പ്രാപിക്കുന്നു. ജീവിതത്തില്‍ എല്ലാമുണ്ടായിരുന്നിട്ടും നശിച്ചുപോകുന്ന ഊര്‍മ്മിളയുടേയും ഖാന്റെയും കുടുംബത്തിന്റെ കഥപറയുന്ന പത്മരാജന്റെ നോവലാണ് മഞ്ഞുകാലം നോറ്റ കുതിര. ആധുനിക സഗരസംസ്‌കാരത്തിന്റെ സ്വാധീനം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നത് മഞ്ഞുകാലം നോറ്റ കുതിര എന്ന നോവലില്‍ പത്മരാജന്‍ കോറിയിട്ടിരിക്കുന്നു. […]
The post ഏഴാം പതിപ്പില്‍ മഞ്ഞുകാലം നോറ്റ കുതിര appeared first on DC Books.