ബംഗാളില്‍ കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിലും ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ അദ്ദേഹം ഹരിയാനയിലെ ഹിസാറില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവത്തിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍ കേന്ദ്രം ബംഗാള്‍ സര്‍ക്കാരിനോടു നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. കോണ്‍വന്റില്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നോ, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനെടുത്ത മുന്‍കരുതലുകള്‍ തുടങ്ങിയവ അറിയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. […]
The post ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവം: മോദി റിപ്പോര്‍ട്ട് തേടി appeared first on DC Books.