പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുന്ന നിരവധി ഭക്ഷണസാധനങ്ങള്‍ നമ്മുടെ അടുക്കളയിലുണ്ട്. അവയെ തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്താല്‍ പ്രമേഹത്തെ പേടിയില്ലാതെ നേരിടാം. ഉലുവ ഉലുവയുടെ വിത്തുകൊണ്ട് തയ്യാറാക്കുന്ന കഷായത്തിന് മൂത്രത്തിലൂടെ പഞ്ചസാര പോകുന്നതു തടഞ്ഞ് പ്രമേഹ രോഗലക്ഷണങ്ങളെ മോചിപ്പിക്കുവാന്‍ കഴിവുണ്ടെന്ന് സമീപകാലപഠനങ്ങളില്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ കഴിവുള്ള ട്രിഗോണെലൈന്‍ എന്ന ആല്‍ക്കലോയിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്. രാത്രി മുഴുവന്‍ വിത്തു വെള്ളത്തിലിട്ടു കുതിര്‍ത്തും പൊടിയാക്കി പാലിലോ മോരിലോ കലക്കിയും കഴിക്കാവുന്നതാണ്. ആഹാരത്തിനു 15 മിനിറ്റ് മുമ്പ് വേണം ഇതു [...]
↧