ജി. കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. മാര്‍ച്ച് 18ന് ചേര്‍ന്ന അടിയന്തര യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. എന്നാല്‍, ഒഴിഞ്ഞുകിടക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവി ആര്‍ക്കെന്ന കാര്യത്തില്‍ തീരുമാനമായില്ല. അരുവിക്കരക്കായി ആര്‍എസ്പി ആവശ്യമുന്നയിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥിരമായി ജയിച്ചുവരുന്ന മണ്ഡലമെന്ന നിലയില്‍ അവര്‍ക്കുതന്നെ നല്‍കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും യോഗത്തില്‍ ആര്‍എസ്പി ആവശ്യപ്പെട്ടു. എന്നാല്‍ അവരുമായി ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. വിജയ സാധ്യതയുള്ളയാളെ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയാക്കും. മന്ത്രിമാരെ കൂടി പങ്കെടുപ്പിച്ച് […]
The post അരുവിക്കരയില്‍ കോണ്‍ഗ്രസ് മത്സരിക്കും appeared first on DC Books.