ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റി 22പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡാറാഡൂണ്‍-വാരണാസി ജനതാ എക്‌സ്പ്രസാണ് പാളം തെറ്റിയത്. റായ്ബറേലില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ബച്‌റാവന് റെയില്‍വേ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. എന്‍ജിനും രണ്ട് കോച്ചുകളുമാണ് പാളം തെറ്റിയത്. ബ്രേക്കിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക സൂചന. അപകടത്തില്‍ പെട്ട ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഞെരിഞ്ഞമര്‍ന്നിട്ടുണ്ട്. അപകടസ്ഥലത്തേക്ക് റിലീഫ് വാന്‍ അയച്ചതായി റയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു. […]
The post റായ് ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റി appeared first on DC Books.