പരമ്പരാഗതമായ എഴുത്തുരീതികളെയും പ്രമേയതലങ്ങളെയും മാറ്റിമറിച്ചുകൊണ്ട് എഴുത്തില്‍, അത് കഥയിലായാലും കവിതയിലായാലും, പുതുപരീക്ഷണങ്ങള്‍ നടത്തുന്ന ഒരു തലമുറയുടെ ഉദയം സോഷ്യല്‍മീഡിയയിലൂടെ സംഭവിച്ചിട്ടുണ്ട്. ബ്ലോഗെഴുത്തില്‍ തുടങ്ങിയ ആ ഒരു വിപ്ലവം സാഹിത്യത്തിന്റെ വിവിധമേഖലകളില്‍ സാര്‍ത്ഥകമാകുന്നതിന്റെ ലക്ഷണവും ഉണ്ട്. നിരവധി പ്രതിഭാശാലികള്‍ സോഷ്യല്‍മീഡിയയിലൂടെയും പ്രിന്റ് മീഡിയയിലൂടെയും സര്‍ഗാത്മകസാഹിത്യത്തില്‍ നിരന്തരം ഇടപെടുകയും തങ്ങള്‍ക്കാവുന്നവിധം സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു. അതിനു നിദര്‍ശനമാണ് പന്നിവേട്ട എന്ന നോവലിലൂടെ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച ദേവദാസ് വി എം എഴുതിയ മരണസഹായി എന്ന കഥാസമാഹാരം. ഈ സമാഹാരത്തില്‍ ആറ് ദീര്‍ഘകഥകളാണുള്ളത്. […]
The post പുതിയകാലത്തിന്റെ കഥയുമായി മരണസഹായി appeared first on DC Books.