സോക്രട്ടീസ്, പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ മുതലായ മഹാബുദ്ധിജീവികളുടെ പുഷ്ടിപുഷ്‌കലമായ ഗ്രീക്ക് തത്ത്വശാസ്ത്രങ്ങളില്‍ അവഗാഹം നേടിയിരുന്ന രാജാവായിരുന്നു മിനാന്‍ഡര്‍. പണ്ഡിതനും വാഗ്മിയും ബുദ്ധിമാനുമായിരുന്ന അദ്ദേഹം തന്റെ രാജ്യത്തെ പ്രതിഭാധനന്മാരില്‍നിന്നും ബുദ്ധധര്‍മ്മതത്ത്വശാസ്ത്രവും വശമാക്കിയിരുന്നു. അറിയപ്പെട്ടിരുന്ന എല്ലാ പണ്ഡിതരേയും തോല്പിച്ച മിനാന്‍ഡര്‍ തന്നെ തോല്പിക്കാന്‍ ആരെങ്കിലുമുണ്ടോയെന്നു വെല്ലുവിളിച്ചിരുന്നു. അങ്ങനെയണ് അദ്ദേഹം ബോധോദയം ലഭിച്ച ബുദ്ധഭിക്ഷു നാഗസേനനുമായി ബുദ്ധധര്‍മ്മത്തെപ്പറ്റിയുള്ള വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. നീതിമാനും പ്രജാക്ഷേമതത്പരനുമായിരുന്ന മിനാന്‍ഡര്‍ ഇന്ത്യന്‍ ഭാഷയില്‍ മിലിന്ദ എന്നറിയപ്പെട്ടു. മിനാന്‍ഡറും നാഗസേന ഭിക്ഷുവും തമ്മില്‍ ബുദ്ധധര്‍മ്മശാസ്ത്രത്തിലെ സൂക്ഷ്മമായ അംശങ്ങളെപ്പറ്റിയുള്ള വാദപ്രതിവാദവും നാഗസേനന്റെ ഉദാഹരണസഹിതമുള്ള […]
The post മിലിന്ദപഞ്ജ പ്രസിദ്ധീകരിച്ചു appeared first on DC Books.