ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മികച്ച ബാലസാഹിത്യകൃതിയ്ക്കുള്ള പുരസ്‌കാരം മാംഗോ ബുക്‌സ് പ്രസിദ്ധീകരിച്ച ദി ടോക്കിംഗ് ഹാന്‍ഡ്കര്‍ചീഫ് എന്ന പുസ്തകം നേടി. ഇന്ത്യയിലെ അഞ്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വാമൊഴിയായി പ്രചരിച്ച നാടോടിക്കഥകള്‍ സമാഹരിച്ച പുസ്തകമാണിത്. പുതുതലമുറയിലെ കുട്ടികള്‍ക്കായി ഇവയുടെ പുനരാഖ്യാനം നിര്‍വ്വഹിച്ചത് അഞ്ജന വസ്വാനിയാണ്. നാടോടിക്കഥകള്‍ ഭൂരിഭാഗവും ഓരോ ഗുണപാഠം അടങ്ങുന്നതാണ്. എക്കാലത്തും പ്രസക്തമായവയാണീ നല്ല പാഠങ്ങള്‍ എന്നതിനാല്‍ ഈ കഥകള്‍ തലമുറകള്‍ കൈമാറി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ ദൗത്യമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. കാലത്തിനിണിങ്ങുന്ന വിധത്തില്‍ ഭാഷയെ ശുദ്ധീകരിക്കുക […]
The post ദി ടോക്കിംഗ് ഹാന്‍ഡ്കര്‍ചീഫ് അന്താരാഷ്ട്ര പുരസ്‌കാരം നേടി appeared first on DC Books.