ടി ഡി രാമകൃഷ്ണന്റെ പുതിയ നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയെക്കുറിച്ചുള്ള ചര്‍ച്ചയും പുസ്തകവായനയും കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 27ന് വൈകിട്ട് 5ന് ഫോര്‍ട്ട് കൊച്ചി, ആസ്പിന്‍ വാള്‍ ഹൗസിലാണ് പരിപാടി. പ്രശസ്ത നിരൂപകനായ ഷാജി ജേക്കബ്, ഡോ. പ്രിയ എസ് നായര്‍, ഗവേഷകയായ ആര്യ, കവിയത്രികളായ സെറീന, ഉമ രാജീവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ടി ഡി രാമകൃഷ്ണന്‍ നോവലിലെ ചില ഭാഗങ്ങള്‍ അവതരിപ്പിക്കും.
The post ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ വായനയും ചര്‍ച്ചയും appeared first on DC Books.