ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്ന് ആദ്യ മലയാളി നാട്ടില്‍ തിരിച്ചെത്തി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടിയാണ് മാര്‍ച്ച് 30ന് വെളുപ്പിന് തിരുവനന്തപുരത്ത് എത്തിയത്. വെടിയുണ്ടകള്‍ക്ക് നടുവില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് നാട്ടില്‍ തിരിച്ചെത്താനായതിന്റെ സന്തോഷം റൂബന്‍ പങ്കുവച്ചു. നിരവധി മലയാളികള്‍ കലാപ ബാധിത പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എംബസിയുടേയും കേരളാ സര്‍ക്കാരിന്റെയും സമയോചിതമായ ഇടപെടീലാണ് തിരിച്ചുവരവ് സാധ്യമാക്കിയതെന്നും റൂബന്‍ പറഞ്ഞു. എന്നാല്‍ സാമ്പത്തിക സഹായങ്ങളൊന്നും ലഭ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു. ഉള്‍പ്രദേശങ്ങളില്‍ […]
The post യെമനില്‍ നിന്ന് ആദ്യ മലയാളി നാട്ടില്‍ തിരിച്ചെത്തി appeared first on DC Books.