ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയവേദികളില്‍ സമീപകാലത്തായി അരങ്ങേറിക്കൊണ്ടിരിക്കുന്ന തെരുക്കൂത്തുകളും കളിയാട്ടങ്ങളും ഫലിതത്തിന്റെയും കോമാളിത്തത്തിന്റെയും തലം വിട്ടു ജനാധിപത്യത്തിന്റെ ദുരന്തമായിത്തീരുന്നതു കണ്ടുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഒ വി വിജയനിലേക്കു മടങ്ങാനാണു തോന്നിയത്. അപഹാസ്യവും വിപത്കരവുമായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെയും അധികാരത്തെയും പ്രത്യയശാസ്ത്രങ്ങളെയും വിലയിരുത്താന്‍ പതിവു പത്രപംക്തികളും ടെലിവിഷന്‍ചര്‍ച്ചകളും ദയനീയമായി പരാജയപ്പെടുന്നതിന്റെ കാഴ്ചകൂടിയാണു വിജയനിലേക്കു പോകാന്‍ പ്രേരിപ്പിച്ചത്. രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും അധികാരത്തെയും കുറിച്ചുള്ള ആശങ്കകളും ചരിത്രത്തെക്കുറിച്ചുള്ള തീവ്രബോധവും പ്രകടിപ്പിക്കാതെ ചരിത്രം പ്രമേയമാക്കുന്ന പുതിയ നോവലുകളുടെ ഉദാസീനതയിലുള്ള ആശങ്കയും ആ മടങ്ങിപ്പോക്കിനു കാരണമായി. വമ്പന്‍ അഴിമതികള്‍, മക്കളെ […]
The post വിജയനിലേക്കു മടങ്ങേണ്ടതുണ്ട് : പി കെ രാജശേഖരന്‍ appeared first on DC Books.