ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന നോവലാണ് മാധവിക്കുട്ടിയുടെ മാനസി. അധികാരത്തിനും മേല്‍കോയ്മയ്ക്കും മുന്നില്‍ അറ്റു വീഴുന്ന ബന്ധങ്ങളെയാണ് ഈ നോവലില്‍ കാണുന്നത്. മണ്ണിനും പെണ്ണിനും വേണ്ടി പുരുഷന്‍ നടത്തുന്ന പ്രയാണത്തിന്റെ മറ്റൊരു ആഖ്യാനമാണ് മാനസി. അധികാരത്തിന്റെ അന്തര്‍നാടകങ്ങള്‍ക്കിടയില്‍ സ്ത്രീ തന്റെ ശരീരത്തിന്റെ ശക്തി തിരിച്ചറിയുകയാണ്. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി തന്റെ ശരീരം തന്നെ വില്പനചരക്കാക്കാന്‍ മുതിരുന്നവളാണ് മാനസി മിത്ര. അമോല്‍ മിത്രയുടെ ഭാര്യയും സുപര്‍ണ്ണയുടെ അമ്മയും ബംഗാളിയിലെ പ്രശസ്ത കവയിത്രിയുമായി ഇരുപത് വര്‍ഷം ജീവിച്ച മാനസി […]
The post ശരീരത്തിന്റെ ശക്തി തിരിച്ചറിഞ്ഞ സ്ത്രീ appeared first on DC Books.