എണ്‍പതുകളില്‍ മലയാള സിനിമയിലെ അനിവാര്യ ഘടകമായിരുന്നു മാദകനടിമാര്‍ . ചെറുപ്പക്കാരെയും മുതിര്‍ന്നവരെയും സിനിമയിലേക്ക് ആകര്‍ഷിപ്പിക്കാനുള്ള ഫോര്‍മുലകളിലൊന്നായിരുന്നു കാബറേ. അതിനൊപ്പം ഒന്നോ രണ്ടോ ബലാത്സംഗ സീനുകള്‍കൂടിയുണ്ടെങ്കില്‍ ഭേഷായി! ഇന്നത്തെപ്പോലെ ഇന്റര്‍നെറ്റിലൂടെ അത്തരം കൊതിപ്പിക്കുന്ന കാഴ്ചകള്‍ ഇല്ലായിരുന്നല്ലോ. സ്‌ക്രീനില്‍ അംഗലാവണ്യം പ്രദര്‍ശിപ്പിച്ചുള്ള അവരുടെ നൃത്തം കാണാന്‍വേണ്ടി മാത്രം ടിക്കറ്റെടുക്കുന്ന യൗവനങ്ങളുടെ നാടായിരുന്നു കേരളം. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തുതന്നെ മാദക നൃത്തവുമായി എത്തിയ നടിയാണ് സാധന. വളരെ സെക്‌സിയായിരുന്നു അവര്‍ . പുരുഷന് അവരെ കണ്ടാല്‍ ദാഹം തീരില്ല. അതു [...]
↧