ഝലം നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ജമ്മു കശ്മീരില്‍ 16 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. കനത്ത മഴയില്‍ നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തി. തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നൂറോളം കുടുംബങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ചു പോയി. അതേസമയം, മഴയ്ക്ക് ശമനമുണ്ടായതോടെ നിലവില്‍ ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍, തുടര്‍ന്നും കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒട്ടേറെ സ്ഥലങ്ങളില്‍ താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. മൂന്നു കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നു. 300 ഓളം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് […]
The post ജമ്മു കശ്മീരിലെ പ്രളയം: ജലനിരപ്പ് താഴുന്നു appeared first on DC Books.