കവിതയിലെ ജാപ്പനീസ് പാരമ്പര്യമാണ് ഹൈക്കു കവിതകള്‍ . ഹൈക്കു കവിതാ രംഗത്തെ നിറസാനിദ്ധമായിരുന്നു ബഷോ. അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ ഹൈക്കു കവിതകളും യാത്രകളും കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് കവിതകളും യാത്രകളും. ഹൈക്കു എന്ന ജാപ്പനീസ് കവിതാ ശാഖയുടെ ഏറ്റവും വിശിഷ്ടവും പ്രശസ്തവുമായ മാതൃകയാണ് ബാഷോയുടെ കവിതകള്‍ . പതിനേഴാം നൂറ്റാണ്ടില്‍ സ്വാതന്ത്രരൂപം പ്രാപിച്ച ഈ കവിതാ ശാഖ സ്വരൂപത്തില്‍ പ്രത്യക്ഷമായത് ബാഷോയുടെ വരവോടെയാണ്. 1644ലാണ് ഇഗാ പ്രവശ്യയിലെ ഉയെനോ എന്ന സ്ഥലത്താണ് ബാഷോ ജനിച്ചത്. കുടുംബനാഥന്റെ മരണത്തോടെ വീടുപേക്ഷിച്ച് [...]
The post ബഷോയുടെ കവിതകളും യാത്രകളും appeared first on DC Books.