വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാന വേഷത്തില്‍ തമിഴ് നടന്‍ പ്രഭുവും. പ്രിയദര്‍ശന്റെ കാലാപാനിയിലാണ് ലാലും പ്രഭുവും ഇതിനുമുമ്പ് ഒരുമിച്ച് അഭിനയിച്ചത്. മേയില്‍ ചിത്രീകരണം ആരംഭിക്കുന്ന പുലിമുരുകന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. സിബി കെ തോമസുമായി പിരിഞ്ഞതിനുശേഷം ഉദയകൃഷ്ണ ആദ്യമായി തിരക്കഥ എഴുതുന്നത് ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തിനുവേണ്ടിയാണ്. തുടര്‍ന്ന് സിബി കെ തോമസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിനുവേണ്ടി ഉദയ് തിരക്കഥ ഒരുക്കും.
The post പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം പ്രഭുവും appeared first on DC Books.