അച്ഛനായ വാജശ്രവസനാല്‍ യമലോകത്തേയ്ക്ക് അയയ്ക്കപ്പെട്ട നചികേതസ്സ് എന്ന കുമാരന്റെ കഥ പുരാണപ്രസിദ്ധമാണ്. മരണത്തെ ഭയപ്പെടാതെ യമന്റെ അടുക്കലെത്തിയ നചികേതസ്സിനെ യമന്‍ ഭയപ്പെട്ടു. മൂന്ന് വരം നല്‍കാമെന്ന് യമന്‍ അവനോട് പറഞ്ഞു. മൂന്നാം വരമായി നചികേതസ്സ് ചോദിച്ചത് മരണാനന്തരം എന്തു സംഭവിക്കുമെന്നായിരുന്നു. ദേവന്മാര്‍ പോലും അന്വേഷിച്ച് കണ്ടെത്താത്ത ചോദ്യമാണതെന്നായിരുന്നു യമദേവന്റെ മറുപടി. അവരുടെ സംവാദം തുടരവേ ഒടുവില്‍ മരണദേവന് വഴങ്ങേണ്ടിവന്നു. പരമസത്യം, ബ്രഹ്മം എന്താണെന്ന് യമന്‍ കുമാരനു പറഞ്ഞുകൊടുത്തു. നചികേതസ്സ് യമനില്‍ നിന്ന് ഗ്രഹിച്ച സത്യത്തെ വായനക്കാരുടെ മുന്നില്‍ […]
The post നചികേതസ്സ് യമനില്‍ നിന്ന് ഗ്രഹിച്ച സത്യം appeared first on DC Books.