താരസഹോദരന്മാരായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നു. കുഞ്ഞിരാമായണം എന്ന ചിത്രത്തിലാണ് വിനീതും ധ്യാനും മുഖ്യവേഷത്തിലെത്തുന്നത്. അജു വര്‍ഗീസാണ് ചിത്രത്തിലെ മറ്റൊരു താരം. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ബേസില്‍ ജോസഫാണ് കുഞ്ഞിരാമായണം സംവിധാനം ചെയ്യുന്നത്. ഹൃസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബേസില്‍ ഹോംലി മീല്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ദീപു പ്രദീപും ബേസില്‍ ജോസഫുമാണ് തിരക്കഥ തയ്യാറാക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി ചിത്രം നിര്‍മ്മിക്കുന്നു. ഒരു സെക്കന്‍ഡ് ക്ലാസ്സ് […]
The post താരസഹോദരന്മാര്‍ ഒന്നിക്കുന്ന കുഞ്ഞിരാമായണം appeared first on DC Books.