ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ രക്തചന്ദന കടത്തുകാരും പ്രത്യേക ദൗത്യ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വനംവകുപ്പിന്റെ എട്ട് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. നൂറിലധികം പേര്‍ കൊള്ളസംഘത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. തിരുപ്പതിക്കു സമീപം ശേഷാചലം കുന്നുകളിലാണ് സംഭവമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക ദൗത്യസംഘവും സംയുക്തമായാണ് ആക്രമണം നടത്തിയത്. കൊള്ളക്കാര്‍ സേനയ്ക്കു നേര്‍ക്ക് കല്ലും കത്തികളും എറിഞ്ഞതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് പ്രത്യേക ദൗത്യസേന അറിയിച്ചു. ചീകറ്റികോണയില്‍ 11 പേരും ഏതഗുണ്ടയില്‍ ഒന്‍പതു പേരും ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ […]
The post ആന്ധ്രയില്‍ ഏറ്റുമുട്ടലില്‍ 20 ചന്ദന കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടു appeared first on DC Books.