തനിക്കും മകനുമെതിരായ ആരോപണങ്ങളില്‍ യുഡിഎഫിലും ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി. ഒറ്റതിരിഞ്ഞുള്ള നീക്കത്തിന് പിന്നില്‍ ആരാണെന്നറിയാം. പി.സി.ജോര്‍ജിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തേജോവധം ലക്ഷ്യമിട്ടിട്ടുള്ളതുമാണെന്നും പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവാണ് ജോര്‍ജെന്നും മാണി പറഞ്ഞു. എന്തിനെയും നേരിടാന്‍ തയാറാണ്. എതിര്‍പ്പുകണ്ട് പേടിക്കുന്നവരാണോ നമ്മള്‍. കറയില്ലെങ്കില്‍ ആരെ വേണമെങ്കിലും നേരിടാം. ആരെങ്കിലും വിളിച്ചു കൂവിയാല്‍ വകുപ്പുപേക്ഷിച്ചു പോകാന്‍ താന്‍ ഭീരുവല്ല. അന്വേഷണത്തെ തടസ്സപ്പെടുത്തുന്നില്ല. എത്ര വേണമെങ്കിലും അന്വേഷിക്കട്ടെ. ഇതുവരെ തെളിവുകളൊന്നും കിട്ടിയില്ലല്ലോയെന്നും മാണി ചോദിച്ചു. ഭയമില്ലാത്തതുകൊണ്ട് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകില്ലെന്നും […]
The post ആരോപണങ്ങളില്‍ യുഡിഎഫിലും ഗൂഢാലോചനയെന്ന് കെ.എം.മാണി appeared first on DC Books.