മഹാത്മാ ഗാന്ധിയുടെ പത്‌നിയും പ്രമുഖ ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കസ്തൂര്‍ബാ ഗാന്ധി 1869 ഏപ്രില്‍ 11ന് പോര്‍ബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുല്‍ദാസ് നകഞ്ചിയുടെയും വിരാജ് ജുന്‍വറിന്റേയും മകളായി ജനിച്ചു. പതിമൂന്നാമത്തെ വയസില്‍ ഗാന്ധിജിയുമായുള്ള വിവാഹം നടന്നു. വിവാഹശേഷമാണ് കസ്തൂര്‍ബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് ഇംഗ്ലീഷും പഠിച്ചു. നിയന്ത്രണങ്ങളില്‍ കെട്ടപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ, നിശ്ശബ്ദമായി അവര്‍ സഹിച്ചു. ഗാന്ധിജിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തൊട്ടുകൂടായ്മ പോലെയുള്ള വിശ്വാസങ്ങള്‍ അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഡര്‍ബനിലെ ഗാന്ധിജിയുടെ ഫീനിക്‌സ് സെറ്റില്‍മെന്റില്‍ സജീവമായതോടെയാണ് കസ്തൂര്‍ബ പൊതുജീവിതത്തിലെത്തുന്നത്. […]
The post കസ്തൂര്‍ബാ ഗാന്ധിയുടെ ജന്മവാര്‍ഷികദിനം appeared first on DC Books.