ലാറ്റിനമേരിക്കന്‍ സാഹിത്യ ലോകത്തെ വിമതശബ്ദമായിരുന്നു റോബര്‍ട്ടോ ബൊലാനോ. ലാറ്റിനമേരിക്കയിലെ സാഹിത്യവിഗ്രഹങ്ങളെ തച്ചുടയ്ക്കാനായിരുന്നു അദ്ദേഹം തന്റെ രചനകളിലൂടെ ശ്രമിച്ചത്. കാവ്യഭാഷ്യം അദ്ദേഹത്തിന്റെ കൃതികളെ എന്നും വ്യത്യസ്തമാക്കിയിരുന്നു. മന്ത്രത്തകിട് എന്ന പേരില്‍ മലയാള പരിഭാഷയിറങ്ങിയ അമുലെറ്റിലും ഈ കാവ്യാത്മകത നമുക്ക് കാണാം. കാലത്തിനു മുമ്പേ പിറന്ന ആഖ്യാനരീതിയാണ് മന്ത്രത്തകിട് എന്ന നോവലിന്റേത്. ഭാഷയിലും പ്രമേയത്തിലും വിഭാവനയിലും ഘടനയിലും ഈ കൃതി വ്യത്യസ്തമായി നിലകൊള്ളുന്നു. ചിന്തയും ചിത്രവും വിചിന്തനങ്ങളും പ്രവചനങ്ങളും പ്രതീകങ്ങളും വ്യഞ്ജകമായ കഥാപാത്രങ്ങളും സമ്മേളിക്കുകയും സംവദിക്കുകയും ചെയ്യുന്ന അതിബൃഹത്തായ ഭാവനാലോകമാണ് എഴുത്തുകാരന്‍ […]
The post കാലത്തിനു മുമ്പേ പിറന്ന സൃഷ്ടി appeared first on DC Books.