സന്തുഷ്ടമായ ഒരു മനസ്സ് സര്‍വ്വമാനമായ രോഗശാന്തിയുടെയും സ്രോതസ്സാകുന്നു. സന്തുഷ്ടമായ മനസ്സിന് ഉടമയായൊരാള്‍ക്ക് ഉത്സാഹവും ധൈര്യവും സ്വാത്മപ്രേരിതമായ മഹത്ത്വാകാംക്ഷയും ധാരാളമായുണ്ടാകും. മനസ്സില്‍ ആനന്ദം നിറയ്ക്കുക എന്നതാണ് ഏറ്റം വലിയ ആത്മീയ സാധന. മനശ്ശാന്തിക്കാധാരമായുള്ളത് ഏറ്റം മഹത്തായ ഗുണങ്ങളിലൊന്നാകുന്നു–ആന്തരികശുദ്ധി. ആന്തരികശുദ്ധിയില്ലെങ്കില്‍ ആന്തരിക ശുഷ്‌കത, ദാരിദ്ര്യം, ആവും ഫലം. ഇച്ഛിക്കുന്നതെന്തും നിങ്ങള്‍ക്കു സാധിക്കാം. പ്രകൃതി അവളുടെഏറ്റവും മികച്ച സിദ്ധികള്‍ നിങ്ങള്‍ക്ക് തന്നരുളിയിട്ടുണ്ട്്–ബുദ്ധി, ഇച്ഛാശക്തി, നിശ്ചയദാര്‍ഢ്യം, വിവേചനശേഷി. നിങ്ങളില്‍, നിങ്ങളുടെ സ്വാത്മപരിശ്രമത്തില്‍, വിശ്വാസമര്‍പ്പിക്കുക. മുഴുവന്‍ ഹൃദയത്തോടും പ്രയത്‌നിക്കുക എന്നാണ് സ്വാമി രാമ എപ്പോഴും [...]
↧