യാഥാസ്ഥിതിക സമൂഹത്തിന്റെ ഉള്ളറകളില്‍ നവോത്ഥാനത്തിന്റെ കൊടുങ്കാറ്റായി ആഞ്ഞടിച്ചവയാണ് വി.ടി. ഭട്ടതിരിപ്പാടിന്റെ കഥകള്‍. ഒരു കാലഘട്ടത്തിന്റേയും ദേശത്തിന്റേയും ചരിത്രം അടയാളപ്പെടുത്തുന്ന രചനകളാണിത്. ഇല്ലങ്ങളുടെ അകത്തളങ്ങളില്‍ സമുദായം സൃഷ്ടിച്ച കൂച്ചുവിലങ്ങുകളാല്‍ ബന്ധിതരാക്കപ്പെട്ട സ്വസമുദായ സ്ത്രീകളുടെ വേദനകള്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ രചനകളിലൂടെ പുറംലോകത്തേയ്ക്ക് എത്തി. മലയാളത്തില്‍ വി.ടി.യുടെ കഥകള്‍ ആധുനികമായ ഒരു കഥാബോധനത്തിന്റെ തുടക്കം കൂടിയാണ്. അവ സൃഷ്ടിച്ച അലയൊലികള്‍ ഒരു സമുദായത്തെയാകെ പിടിച്ചു കുലുക്കുകയുണ്ടായി. വി.ടിയുടെ രജനീരംഗം, പോംവഴി എന്നീ സമാഹാരങ്ങളിലെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. മറക്കുടയില്‍ മറഞ്ഞു നില്‍ക്കുന്ന […]
The post നവോത്ഥാനത്തിന്റെ കൊടുങ്കാറ്റായ കഥകള്‍ appeared first on DC Books.