പ്രപഞ്ചത്തിന്റെ ചൈതന്യമായി വിളങ്ങുന്ന ശക്തിസ്വരൂപനാണ് മഹാവിഷ്ണു അഥവാ നാരായണന്‍. ബ്രഹ്മാവ് സൃഷ്ടികര്‍മ്മവും പരമേശ്വരന്‍ സംഹാരകര്‍മ്മവും നിര്‍വ്വഹിക്കുമ്പോള്‍ മഹാവിഷ്ണുവിന്റെ നിയോഗം പ്രപഞ്ച സംരക്ഷണമാണ്. ദുഷ്ടരെ നിഗ്രഹിച്ച് സജ്ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കാനായി ഭഗവാന്‍ നാരായണന്‍ പത്ത് അവതാരങ്ങളെടുത്തു. അതില്‍ എട്ടാമത്തേതാണ് ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണന്‍. ശ്രീകൃഷ്ണനെക്കുറിച്ച് അറിയാത്ത ഭാരതീയരില്ലെങ്കിലും വിവിധ പുരാണങ്ങളിലായി പരന്നുകിടക്കുന്ന അവതാരലീലകള്‍ മുഴുവന്‍ അറിയുന്നവര്‍ ചുരുക്കം. എല്ലാവരും കേട്ടിട്ടുള്ളതും അല്ലാത്തതുമായ കൃഷ്ണകഥകള്‍ ലളിതവും രസകരവുമായി പ്രതിപാദിച്ചിരിക്കുന്ന പുസ്തകമാണ് ശ്രീകൃഷ്ണന്‍. അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, സിനിമാ സംവിധായകന്‍ എന്നീ നിലകളില്‍ […]
The post അറിയുന്നതും അറിയാത്തതുമായ കൃഷ്ണകഥകള്‍ appeared first on DC Books.