രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷനില്‍ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു.നെടുങ്കണ്ടം സ്വദേശികളായ ചന്ദ്രശേഖരന്‍, ജയലക്ഷ്മി, അനു എന്നിവരാണ് മരിച്ചത്. 42 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 14ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ നെടുങ്കണ്ടത്തു നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നും ചരക്കു കയറ്റി എത്തിയ ലോറിയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ ഇടിച്ച ശേഷം […]
The post കോഴിക്കോട് ടൂറിസ്റ്റ് ബസ് ലോറിയിലിടച്ച് മറിഞ്ഞ് മൂന്നു മരണം appeared first on DC Books.