ജീവിതവിജയത്തിനുവേണ്ട കഴിവുകളെ എങ്ങനെ ഉണര്‍ത്തിയെടുക്കാം എന്നു പഠിപ്പിക്കുന്ന പുസ്തകമാണ് ടി.ആര്‍.എസ്.മേനോന്‍ രചിച്ച 100 വിജയമന്ത്രങ്ങള്‍. ജീവിതത്തില്‍ തടസ്സങ്ങളും പ്രതികൂലസാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ അവയെ എങ്ങനെ നേരിടണമെന്നും എപ്രകാരം പ്രതികരിക്കണമെന്നും തന്റെ മുപ്പത് വര്‍ഷത്തെ മാനേജ്‌മെന്റ് അനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത പാഠങ്ങളിലൂടെ ടി.ആര്‍.എസ്.മേനോന്‍ പറയുന്നു. ദൈനംദിന ജീവിതത്തില്‍ സഹായകമാകുന്ന പ്രായോഗിക പാഠങ്ങളുടെ ലളിതമായ അവതരണമാണ് പുസ്തകത്തിന്റെ സവിശേഷത. ആശങ്കകളിലും അനിശ്ചിതത്വത്തിലും പെട്ടുഴലുന്ന മലയാളിക്ക് വഴികാട്ടിയാകുന്ന ഗ്രന്ഥമാണ് 100 വിജയമന്ത്രങ്ങള്‍. പലതരം കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള പരിശീലനം പുസ്തകത്തിലൂടെ നല്‍കിയിരിക്കുന്നു. നാലുഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന പുസ്തകത്തിന്റെ […]
The post ജീവിതവിജയത്തിന് 100 മന്ത്രങ്ങള്‍ appeared first on DC Books.